കേരള കർഷക യൂണിയൻ ജില്ലാ സമ്മേളനം

കോട്ടയം
റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കേരള കർഷക യൂണിയൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അധ്യക്ഷനായി. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ പി ജോസഫ് കുന്നത്തുപുരയിടം, മത്തച്ചൻ പ്ലാത്തോട്ടം, ട്രഷറർ ജോയി നടയിൽ, ജില്ലാ ജനറൽ സെക്രട്ടറി ടോമി ഈരൂരിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, അപ്പച്ചൻ നെടുമ്പള്ളിൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, ജോസുകുട്ടി കണ്ണന്തറ, സോജി ജോസഫ്, രാജു ചെറിയാൻ കുന്നേൽ, സജീഷ് സഖറിയ, രാജു കൈതയ്ക്കൽ, ജോർജ് കുറ്റിക്കാട്ടുകുന്നേൽ, ഷാജി കൊല്ലിത്തടം, കെ ഭാസ്കരൻ നായർ, രാജു ചെറിയാൻ, ബെന്നി മാത്യു, ജോസ് മുളക്കുളം, സന്തോഷ് അയർക്കുന്നം ജോമോൻ കുരുപ്പത്തടം എന്നിവർ സംസാരിച്ചു.









0 comments