ഓണമായി...പൂക്കാലമായി

കുടുംബശ്രീ തിരുവാർപ്പിൽ തുടങ്ങിയ ജമന്തി തോട്ടത്തിൽ സെൽഫി എടുക്കുന്ന പെൺകുട്ടി

സ്വന്തം ലേഖകൻ
Published on Aug 25, 2025, 12:46 AM | 1 min read
തിരുവാർപ്പ്
അത്തപ്പൂക്കളമിട്ട് ഓണത്തെ വരവേലക്കാൻ തിരുവാർപ്പിൽ ഓറഞ്ച്, മഞ്ഞ ബന്തി പൂക്കളും വാടമുല്ലയും വിരിഞ്ഞു. അത്തം മുതൽ പൂക്കൾ വിറ്റു തുടങ്ങും. കുടുംബശ്രീയുടെ ജെൽജി ഗ്രൂപ്പായ ചൈതന്യയിലെ ഏഴംഗ വനിതാകൂട്ടായ്‌മയാണ് കൃഷിഭവന്റെ സഹായത്തോടെ പൂ കൃഷി ചെയ്യുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ 15,16 വാർഡുകളിലെ 50 സെന്റിലാണ് പൂക്കാലവസന്തം. ജലജമ്മ ബാബുരാജ്, വിജി അജൻ, സതി ബിജു, വിജി ജോൺസൺ, പി ഡി കുഞ്ഞുമോൾ, കാഞ്ചന രഘു, സൗമ്യഷാജി എന്നിവരാണ് ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കുന്നത്. ഒരു മാസം പ്രായമായ തൈകൾ കൃഷി വകുപ്പിൽ നിന്നും ലഭിക്കും. എഴുപത്തിയഞ്ച് ദിവസമാകുമ്പോൾ പൂവിരിയും. രാവിലെയും വൈകുന്നേരവുമാണ് പരിപാലനം. നാല് വർഷമായി കൃഷി ആരംഭിച്ചിട്ട് കഴിഞ്ഞ മൂന്ന് വർഷവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂകൃഷി ചെയ്‌തിരുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നിയമം വന്നതോടെ തരിശ് കൃഷി പ്രശ്‌നമായി. പഞ്ചായത്താണ് ആവശ്യമായ സഹായങ്ങൾ നൽകിയത്.









0 comments