കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രി ഒപി തുടങ്ങി

കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ പി പ്രവർത്തനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കുമരകം
സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒപി പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് വാഹനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഏറ്റുമാനൂർ ബ്ലോക്ക്പഞ്ചായത്ത്, കുമരകം പഞ്ചായത്ത് എന്നിവയുടെ സംയോജിത പദ്ധതി എന്ന നിലയിൽ ഡോക്ടറുടെ സേവനത്തിനായി ആറ് ലക്ഷം രൂപയും ബ്ലോക്ക്പഞ്ചായത്ത് പദ്ധതിയിൽ ഫാർമസിസ്റ്റിന്റെ സേവനത്തിന് രണ്ടരലക്ഷം രൂപയും അധികമായി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുമരകം, തിരുവാർപ്പ്, അയ്മനം മേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു, മേഖലാ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷാ ബൈജു, പഞ്ചായത്ത് അംഗങ്ങളായ വി കെ ജോഷി, സ്മിത സുനിൽ, ദിവ്യാ ദാമോദരൻ, ശ്രീജാ സുരേഷ്, വി എൻ ജയകുമാർ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ കേശവൻ, കെ എസ് സലിമോൻ, എ പി സലിമോൻ, സി ജെ സാബു, ടോണി കുമരകം, ഡോക്ടർമാരായ റോസ്‌ലിൻ ജോസഫ്, ഡോ. പി ഐ സിജിയ, വി സീന എന്നിവർ സംസാരിച്ചു.









0 comments