തൊഴിൽ നൽകാനും കണ്ടെത്താനും ഒപ്പമുണ്ട് സർക്കാർ

അതുല്യ ഉണ്ണി
Published on Aug 10, 2025, 12:39 AM | 1 min read
കോട്ടയം
തൊഴിൽ നൽകാനും ജനങ്ങൾക്ക് സ്വന്തമായി തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിലും മാതൃകാപരമായ പ്രവർത്തനം നടത്തി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്. തൊഴിൽ അന്വേഷകരിൽനിന്ന് തൊഴിൽ ദാതാവാക്കി മാറ്റാൻ സർക്കാർ സഹായത്തോടെ നിരവധി പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. 2024–25 വർഷം ജില്ലയിൽനിന്ന് 502 പേർക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത്. ഇതിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽനിന്നുള്ള 95പേരും ഉൾപ്പെടുന്നു. സ്വയം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ സഹായ പദ്ധതികളും ഓഫീസ് നടപ്പാക്കുന്നു. പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ളവർക്കായി മൾട്ടിപർപ്പസ് ജോബ് ക്ലബ്, കെസ്റു, ശരണ്യ, നവജീവൻ, കൈവല്യ തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികളാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്. നിശ്ചിത തുക സർക്കാർ സബ്സിഡിയായും നൽകും.









0 comments