പൊതുപണിമുടക്ക് വിജയിപ്പിക്കുക: കെഎസ്ആർടിഇഎ

വൈക്കം ജൂലൈ ഒൻപതിന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ സി ബിജു അധ്യക്ഷനായി. എസ് ബിജു രക്തസാക്ഷി പ്രമേയവും കെ എസ് ഷിഫിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ടി യു രഞ്ജിത് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി പി പ്രഭുല്ലകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ്, ജില്ലാ സെക്രട്ടറി എം കെ ആശേഷ്, ജില്ലാ പ്രസിഡന്റ് പി ബി ബിനോയ്, വനിത സബ് കമ്മിറ്റി കൺവീനർ എസ് പ്രിയ, കെ ആർ ബിജു, കെ ആർ ജയേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സി ബിജു(പ്രസിഡന്റ്), എസ് നിഷാന്ത്(വൈസ് പ്രസിഡന്റ്), കെ ആർ ജയേഷ്(സെക്രട്ടറി), പി ആർ അനിൽകുമാർ(ജോയിന്റ് സെക്രട്ടറി), ടി പി പ്രഭുല്ലകുമാർ(ട്രഷറർ).









0 comments