കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

കോട്ടയം
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം -‘വിസ്മയം 2025' കോട്ടയം സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേതാവ് ലാജോ ജോസിനെ എംഎൽഎ ആദരിച്ചു. എഇഒ അനിത ഗോപിനാഥൻ അധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, സിഎംഎസ് സ്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ, പ്രിൻസിപ്പാൾ എലിസബത്ത് ജിസ് നൈനാൻ, പ്രധാനാധ്യാപിക എസ് സി എബ്രഹാം, ബിപിസി രതീഷ് ജെ ബാബു, ലാജോ ജോസ്, പിടിഎ പ്രസിഡന്റ് എബ്രഹാം പി ജോർജ്, എം പിടിഎ പ്രസിഡന്റ് ടി സൗമ്യ, പി എച്ച് ഫൈസൽ, അഞ്ചു രാജേഷ്, സബിത തോമസ്, അനീഷ് ഐക്കര, ബോണി ലിയോ തോമസ്, ബിന്ദു തങ്കച്ചൻ എന്നിവർ സംസാരിച്ചു. 79 സ്കൂളുകളിൽ നിന്ന് നാലായിരത്തിലധികം കലാപ്രതിഭകൾ 15 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവം 19ന് സമാപിക്കും.









0 comments