ആറന്മുള ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു

ചേനപ്പാടിക്കാർ പാളത്തൈര് സമർപ്പണത്തിന് ഘോഷയാത്രയായി എത്തിയപ്പോൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നൽകിയ വരവേൽപ്പ്
പൊൻകുന്നം
ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യയ്ക്കുള്ള പാളത്തൈര് ശനിയാഴ്ച സമർപ്പിച്ചു. ഞായറാഴ്ച അഷ്ടമിരോഹിണി നാളിൽ വിളമ്പുന്ന സദ്യയിലെ പ്രധാനവിഭവമാണ് പാളത്തൈര്. പുലർച്ചെ വിവിധയിടങ്ങളിൽ വഴിപാടുകൾ നടത്തി. കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ നിന്നാണ് പുറപ്പെട്ടത്. എരുമേലി പൊലീസ് എസ്എച്ച്ഒ ഇ ഡി ബിജു ഭദ്രദീപം തെളിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പൂർവികർ പാളപ്പാത്രങ്ങളിൽ തൈര് കൊണ്ടുപോയി സമർപ്പിച്ചിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെടുന്നത്. പൂർവികരുടെ രീതിയിൽ പാളപ്പാത്രങ്ങളിലും തൈര് എത്തിച്ചു. 1,500 ലിറ്റർ തൈര് സദ്യയിൽ വിളമ്പുന്നതിന് എത്തിച്ചു.









0 comments