കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനീക്കം ചെറുക്കുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2025, 01:56 AM | 2 min read

പൊൻകുന്നം

​കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനീക്കം ചെറുക്കണമെന്ന്‌ ​കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ പി കെ സുജിത്‌ കുമാർ അധ്യക്ഷനായി. എ വി റസൽ നഗറില്‍(പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിന്‌ ജില്ലാ പ്രസിഡന്റ്‌ പതാക ഉയർത്തിയതോടെയാണ്‌ തുടക്കമായത്‌. തുടർന്ന്‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. കെസിഇയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ആർ രശ്‌മി രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി എസ്‌ ജയകൃഷ്‌ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പ്രശാന്ത്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി എൻ ഗിരീഷ്‌ കുമാർ വരവ്‌ ചെലവ്‌ കണക്കും സംസ്ഥാന പ്രസിഡന്റ്‌ പി എം വാഹിദ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി കെ സുജിത്‌ കുമാർ, ടി ആർ രവിചന്ദ്രൻ, ശ്രീരേഖ എസ്‌ നായർ, സുനിത ശ്രീകുമാർ, പി എസ്‌ ജയകൃഷ്‌ണൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. കെ എം സുഭാഷ്‌(മിനിട്‌സ്‌), സി എസ്‌ വിനോദ്‌ കുമാർ(പ്രമേയം), കെ എസ്‌ അമൃത്‌ ലാൽ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു. ​കേരള കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ രാജേഷ്‌, കെസിഇയു സംസ്ഥാന ട്രഷറർ പി എസ്‌ ജയചന്ദ്രൻ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡി ബൈജു, സ്വാഗതസംഘം രക്ഷാധികാരി വി ജി ലാൽ‍, കെസിഇയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ബി ജയപ്രകാശ്‌, സംസ്ഥാന കമ്മിറ്റിയംഗം വാസുദേവൻ എന്നിവർ സംസാരിച്ചു. ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ് അ്വ. ശ്രീകുമാർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഗിരീഷ്‌ എസ്‌ നായർ സ്വാഗതവും കൺവീനർ എ ജെ ഗിരീഷ്‌ കുമാർ നന്ദിയും പറഞ്ഞു. 45 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home