ബാലസംഘം അയ്മനം ഈസ്റ്റ്‌ മേഖല സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 09:45 PM | 1 min read

അയ്മനം

ബാലസംഘം അയ്മനം ഈസ്റ്റ്‌ മേഖല സമ്മേളനം ജില്ലാ ജോയിന്റ്‌ സെക്രട്ടറി അശ്വിൻ അനീഷ്‌ ഉദ്‌ഘാടനംചെയ്‌തു. മേഖല പ്രസിഡന്റ്‌ രേവതി ബിജു അധ്യക്ഷയായി. മേഖല സെക്രട്ടറി ശ്രുതി സുജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ കൺവീനർ ഒ ആർ പ്രദീപ്‌കുമാർ, ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ്‌ മീര ഉണ്ണികൃഷ്ണൻ, ഏരിയ സെക്രട്ടറി നികേത് മനോജ്‌, മേഖല കൺവീനർ ഉണ്ണികൃഷ്ണൻ, കോ–-ഓർഡിനേറ്റർ കെ കെ അനിൽകുമാർ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിത മനോജ്‌ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്യ രാജൻ ആദരിച്ചു. ഭാരവാഹികൾ: ദിയ ബിജു(പ്രസിഡന്റ്‌), ആന്റണി സുനിൽ, രേവതി ബിജു(വൈസ് പ്രസിഡന്റുമാർ), ഗൗരി ശങ്കർ (സെക്രട്ടറി), മാധവ് ബി കവനാട്ട്‌, ശിവന്യ രാജീവ്(ജോയിന്റ് സെക്രട്ടറിമാർ), വി ഉണ്ണികൃഷ്ണൻ(കൺവീനർ), കെ കെ അനിൽകുമാർ(കോ–-ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Home