കോട്ടയം നഗരസഭ ഓഡിറ്റ്
എംപി, എംഎൽഎ ഫണ്ടിലും കണക്കില്ല

കോട്ടയം
കോട്ടയം നഗരസഭയിൽ 2023– 24 ലെ ഓഡിറ്റിൽ എംപി, എംഎൽഎ ഫണ്ട് ചെലവഴിച്ചതിനും കണക്കില്ല. എംപി, എംഎൽഎ ഫണ്ടിന്റെ നീക്കിയിരിപ്പ് 56,40,436 രൂപയാണ്. എന്നാൽ നീക്കിബാക്കിയായി 1,41,41,900 രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത് എങ്ങനെയെന്ന് ഓഡിറ്റ് റിപ്പോർട്ട് ചോദിക്കുന്നു. നീക്കി ബാക്കിയിരിപ്പുകൾ തമ്മിൽ വലിയ അന്തരമാണ് ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപ പ്രവർത്തികൾക്കായി വിവിധ ഏജൻസികൾക്ക് കൈമാറിയ തുക 15,00,000 രൂപ ഡിപ്പോസിറ്റ് ജോലിയിൽ കാണിച്ചിട്ടില്ല. പാർട് ബിൽ തുകയിൽ അക്കൗണ്ടിങ്ങ് കൃത്യമല്ല. ഷെഡ്യൂൾ ഗ്രാൻഡ് ഫോർ പ്രൊജക്ടിൽ കാണിച്ചിരിക്കുന്ന തുകയിലും കൃത്യതയില്ലെന്ന് ഓഡിറ്റ് ചൂണ്ടികാട്ടുന്നു. ആസ്‌തി നിർമാണത്തിനായി ചെലവഴിച്ച തുക തെറ്റായ ഹെഡുകളിലാണ് അക്കൗണ്ട് ചെയ്‌തിരിക്കുന്നത്. അതിനാൽ തന്നെ ഇതിൽ ക്രമക്കേട് നടന്നിരിക്കാമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ തെറ്റായ ഹെഡുകളിൽ കണക്ക് കാണിച്ചാൽ അവ കണ്ടെത്തുക പ്രയാസമാണ്.









0 comments