കാർ അപകടത്തിൽ സ്റ്റീഫൻ ജോർജിന് പരിക്ക്

കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ട നിലയിൽ
കടുത്തുരുത്തി
നിർത്തിയിട്ട കാറിൽ പ്രൈവറ്റ് ബസ് ഇടിച്ച് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന് പരിക്കേറ്റു. ശനി പകൽ രണ്ടോടെ കടുത്തുരുത്തിയിലാണ് അപകടം. കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് പോകാനായി കാർ നിർത്തിയപ്പോൾ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഉള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ രക്ഷിച്ച് ഉടനെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈവർ ഓണംതുരുത്ത് സ്വദേശി ജിമോൻ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിവരം അറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ പി സി കുര്യൻ, സൈനാമ്മ ഷാജു, എൽഡിഎഫ് നേതാക്കളായ പി വി സുനിൽ, സി ജെ ജോസഫ്, കെ ജയകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.









0 comments