ഇന്ന്‌ ലോക ജനസംഖ്യാ ദിനം

അതിരുകളുടെ ഭൂമി, വളരുന്ന ജനത

world-population day
avatar
വിനു എ

Published on Jul 11, 2025, 09:39 AM | 2 min read

ലോകജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്‌ ഇന്ത്യയാണ്‌. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്‌. ലോകത്തെ ഇപ്പോഴത്തെ ജനസംഖ്യ 820 കോടിയാണ്‌. ഇതിൽ 146.39 കോടി ജനങ്ങൾ ഇന്ത്യയിലാണ്‌. 141.07 കോടി ജനസംഖ്യയുള്ള ചൈനയാണ്‌ രണ്ടാമതുള്ളത്‌.


മടേജ്‌ ഗാസ്പർ


ലോകജനസംഖ്യ 500 കോടി തികച്ചത്‌ ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രബ്‌ നഗരത്തിലെ ഒരു ആശുപത്രിയിൽ പിറന്ന മടേജ്‌ ഗാസ്പർ എന്ന ആൺകുട്ടിയുടെ ജനനത്തോടെയാണ്‌. 1987 ജൂലൈ 11ന്‌. 1989 മുതൽ ഐക്യരാഷ്ട്രസംഘടനയുടെ യുണൈറ്റഡ്‌ നാഷൻസ്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാം (യുഎൻഡിപി) ഈ ദിനം ലോകമായി ജനസംഖ്യാദിനം ആചരിക്കാൻ തുടങ്ങി. ലോക ജനസംഖ്യാദിനം എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത്‌ ലോകബാങ്കിൽ സീനിയർ ഡെമോഗ്രാഫറായിരുന്ന ഡോ. കെ സി സക്കറിയ എന്ന മലയാളിയാണ്‌.


census


സെൻസസ് ഇന്ത്യയിൽ


രാജ്യത്തിന്റെ ജനസംഖ്യയും സ്ഥിതിവിവരക്കണക്കുകളും ശേഖരിക്കുന്ന ഔദ്യോഗിക പ്രക്രിയയാണ് സെൻസസ് അഥവാ കാനേഷുമാരി. പത്ത് വർഷം കൂടുമ്പോഴാണ്‌ സെൻസസ് നടത്തുന്നത്. പേർഷ്യൻ വാക്കുകളായ ഖനേ (വീട്‌), ഷൊമാരേ (എണ്ണം) എന്നിവയിൽ നിന്നാണ്‌ കാനേഷുമാരി ഉണ്ടായത്. 1881 ഫെബ്രുവരിയിലാണ്‌ ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ സെൻസസ് നടന്നത്. അന്ന് ഡബ്ല്യു സി പ്ലോഡനായിരുന്നു സെൻസസ് കമീഷണർ. സ്വതന്ത്ര്യഇന്ത്യയിൽ 1951ൽ ആദ്യത്തെ സെൻസസ് നടന്നു. 2011 ഫെബ്രുവരിയിലാണ്‌ അവസാനമായി സെൻസസ് നടന്നത്. കോവിഡ് കാരണം 2021ൽ സെൻസസ് നടന്നില്ല. അടുത്ത വർഷം സെൻസസ് നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


ജനസംഖ്യ വിസ്ഫോടനം


ജനസംഖ്യയിലെ അനിയന്ത്രിതമായ വർധനയാണ്‌ ജനസംഖ്യാവിസ്ഫോടനം എന്ന് പറയുന്നത്. 1804ൽ 100 കോടിയായിരുന്നു ലോകജനസംഖ്യ. രണ്ട് കോടിയിലെത്താൻ 123 വർഷങ്ങളെടുത്തു. 2010ൽ 700 കോടിയായിരുന്ന ജനസംഖ്യ 12 വർഷം കൊണ്ട് 800 കോടിയിലെത്തി. 800 കോടിയിലെത്തിച്ച കുഞ്ഞിന്റെ പേര്‌ വിനീസ് മാബൻ സാഗെന്നായിരുന്നു. ഫിലിപ്പീൻസ് തലസ്ഥാനമായ ടോണ്ടൊയിലായിരുന്നു ജനനം.


World Population Day


ജനസംഖ്യാശാസ്ത്രം


ജനസംഖ്യയെ കൃത്യമായ വിവരങ്ങളിലൂടെ വിശകലനം ചെയ്യുന്ന വിജ്ഞാനശാഖയാണ്‌ ജനസംഖ്യാശാസ്ത്രം (Demography). ജനസംഖ്യയിലെ മാറ്റം, ഘടന, പ്രാദേശികത തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌. ബ്രിട്ടീഷ് ജനസംഖ്യാശാസ്ത്രജ്ഞനും എപ്പിഡെമിയോളജിസ്റ്റുമായ ജോൺ ഗ്രൗണ്ടാണ്‌ ജനസംഖ്യാശാസ്ത്രത്തിന്റെ പിതാവ്‌


2030ൽ 860 കോടി


ഇന്ത്യയുടെ ജനസംഖ്യ 100 കോടി കടന്നത്‌ 2000 മെയ്‌ 11നാണ്‌. 2011ലെ സെൻസസ്‌ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്‌. കേരളത്തിന്റെ സ്ഥാനം പട്ടികയിൽ 13-ാമതാണ്‌. 2022ലാണ്‌ ജനസംഖ്യ 800 കോടി യിലെത്തിയത്‌. 2030 ൽ ഇത്‌ 860 കോടിയാകുമെന്നാണ്‌ നിഗമനം. ജനസംഖ്യാവർധന വികസനത്തെ ബാധിക്കുന്നുവെന്നാണ്‌ ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തൽ. ജനസംഖ്യയിൽ നിയന്ത്രണമുണ്ടായാൽ മാത്രമേ ദാരിദ്ര്യ ലഘൂകരണവും വികസനവും കൈവരിക്കാനും സാധിക്കുകയുള്ളൂവെന്ന സന്ദേശമാണ്‌ ലോകജനസംഖ്യാദിനത്തിൽ ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവയ്‌ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home