മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

അന്തിക്കാട് : സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുകൾ സൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കിഴിപ്പിള്ളിക്കരയിലെ സ്കൂളിനടുത്തുള്ള വാടക വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്
കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ഇസാജുൽ (26) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ നിരോധിത മയക്ക് മരുന്ന് ഉത്പന്നമായ എംഡിഎംഎ, ഹേറോയിൽ എന്നിവ പിടിച്ചെടുത്തു. തുടർന്ന് പ്രതിക്കെതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസെടുത്തു.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ എസ് സരിൻ, സബ് ഇൻസ്പെക്ടർ കെ എസ് സുബിന്ദ് , എ എസ് ഐ വിജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, നിധിൻ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.









0 comments