കർണാടകത്തിൽ ബലാത്സംഗക്കൊല; ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

CRIME
ബംഗളൂരൂ : കർണാടകത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹമാണ് കാൽക്കേരെ തടാകത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ അപാർട്മെന്റുകളിൽ വീട്ടുജോലി ചെയ്താണ് യുവതി കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച ജോലി കഴിഞ്ഞിറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തുന്നത്. ബിഎൻഎസ് സെക്ഷൻ 63 (ബലാത്സംഗം), 103 (കൊലപാതകം) വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments