ഒട്ടേറെ അവസരം; 23 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം

തിരുവനന്തപുരം: കെഎസ്‍സിഎആർഡി ബാങ്ക് അസിസ്റ്റന്റ് ഉൾപ്പെടെ 23 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം പുറത്തിറക്കും. സെപ്തംബർ 29ന് ചേർന്ന കമീഷൻ യോഗത്തിലാണ് തീരുമാനം. ഗസറ്റ് തീയതി ഒക്ടോബർ 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19. കൂടുതൽ വിവരങ്ങൾ ഒക്ടോബർ 15 ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ ലഭിക്കും.
ജനറൽ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം
1. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി.
2. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ.
3. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന).
4. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ.
5. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ) (കെഎസ്‍സിഎആർഡി ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
6. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്/കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്/കെൽട്രോൺ ലിമിറ്റഡ്/കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ/മലബാർ സിമന്റ്സ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡ്/ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്/കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/ഡെവലപ്മെന്റ് അതോറിറ്റീസ് ഇൻ കേരള/കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ്, കണ്ണൂർ/കേരള വാട്ടർ അതോറിറ്റി/കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ്/കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈംകീപ്പർ ഗ്രേഡ് 2/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് തുടങ്ങിയവ.
7. കെഎസ്ആർടിസി/കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഫോർ എസ്‍സി./എസ്‍ടി ലിമിറ്റഡ്/കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/സിഡ്കോ/ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ് (ഔഷധി)/ഹാൻഡിക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്/കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ്/കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്/കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ്/കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡ്/കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്/കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്/മറ്റ് വെൽഫയർ ഫണ്ട് ബോർഡുകൾ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2/ എൽഡിക്ലർക്ക്/ക്ലർക്ക്/ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയവ.
ജനറൽ റിക്രൂട്ട്മെന്റ്- ജില്ലാതലം
1. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്).
2. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (തസ്തികമാറ്റം മുഖേന).
3. വിവിധ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (പാർട്ട് 1- ജനറൽ, പാർട്ട് 2- തസ്തികമാറ്റം മുഖേന).
4. വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്.
എൻ.സി.എ. റിക്രൂട്ട്മെന്റ്- സംസ്ഥാനതലം
1. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (എസ്‍സിസിസി).
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് (പോളിടെക്നിക്കുകൾ) (പട്ടികജാതി).
3. ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലീം).
4. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (എസ്‍സിസിസി).
5. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (പട്ടികവർഗ്ഗം, ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ, ഒബിസി, മുസ്ലീം, ധീവര, വിശ്വകർമ്മ).
6. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (ഒബിസി).
എൻസിഎ റിക്രൂട്ട്മെന്റ്- ജില്ലാതലം
1. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി).
2. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (ധീവര).
3. കോട്ടയം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്ത ഭടൻമാർ മാത്രം) (പട്ടികജാതി).
4. ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (ഹിന്ദുനാടാർ).
5. വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗ്ഗം, എസ്ഐയുസി നാടാർ, ഹിന്ദുനാടാർ, എസ്‍സിസിസി, പട്ടികജാതി, മുസ്ലീം).
അഭിമുഖം നടത്തും
1. കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’ (എൽസി/എഐ) (കാറ്റഗറി നമ്പർ 362/2024).
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
1. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 623/2024, 624/2024).
2. വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 015/2024, 118/2024- പട്ടികജാതി).
3. കേരള സ്റ്റേറ്റ് കോþഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ടെക്നോളജിസ്റ്റ് (പാർട്ട് 1- ജനറൽ) (പാർട്ട് 2- മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 587/2024, 588/2024).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്) (ധീവര) (കാറ്റഗറി നമ്പർ 340/2024).
2. ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (സിവിൽ), ട്രേസർ/വർക് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 088/2024).
3. കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3 (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 020/2025).
4. സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ സ്വീപ്പർþഫുൾടൈം (കാറ്റഗറി നമ്പർ 286/2024).
5. കോഴിക്കോട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 750/2024).
6. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഓപ്പറേറ്റർ ഗ്രേഡ് 3 (പാർട്ട് 1- ജനറൽ) (പാർട്ട് 3- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 591/2024, 592/2024).









0 comments