എൽഡിഎഫ് മികച്ച വിജയം നേടും: രാമചന്ദ്രൻ കടന്നപ്പള്ളി

കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും പിണറായി സർക്കാരിന് തുടർച്ചയുണ്ടാകുമെന്നും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലാ കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വികസനാസൂത്രണരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എൽഡിഎഫ് നയം രൂപീകരിച്ചുകഴിഞ്ഞു. ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും കടന്നപ്പള്ളി പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന എട്ട് സ്ഥാനാർഥികളെ രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി വി വർഗീസ്, മാത്യൂസ് കോലഞ്ചേരി, ദേശീയ സമിതി അംഗം വി വി സന്തോഷ്‌ലാൽ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ ജെ ബേസിൽ, പി അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.








0 comments