പിഎസ്‍സി : വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ 20 തസ്കികകളിലേക്ക് ചുരുക്കപട്ടികയും സാധ്യതാപട്ടികയും യൂണിഫൈഡ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ഒരു തസ്തികയിലേക്ക് അഭിമുഖം നടത്താനും കമീഷൻ യോഗത്തിൽ തീരുമാനിച്ചു.
കമീഷൻ യോഗ തീരുമാനങ്ങൾ
അഭിമുഖം
1. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 285/2025).
ചുരുക്കപട്ടിക
1. കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് തമിഴ് ട്രാൻസ്‍ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 321/2024).
2. കേരള പബ്ലിക് സർവീസ് കമീഷനിൽ അസിസ്റ്റന്റ് (കന്നഡ അറിയാവുന്നവർ) (കാറ്റഗറി നമ്പർ 579/2023).
3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024).
4. പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്‍സിസിസി) (കാറ്റഗറി നമ്പർ 356/2024).
5. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 080/2024).
6. മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്‍സിസിസി) (കാറ്റഗറി നമ്പർ 807/2024).
7. തൃശൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്‍സിസിസി) (കാറ്റഗറി നമ്പർ 454/2024).
8. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (മുസ്ലീം, ഹിന്ദുനാടാർ, പട്ടികവർഗ്ഗം, എസ്ഐയുസിനാടാർ) (കാറ്റഗറി നമ്പർ 352/2024 - 355/2024).
9. കാസറഗോഡ് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (എൽസി/എഐ) (കാറ്റഗറി നമ്പർ 701/2024).
10. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (എൽസി/എഐ) (കാറ്റഗറി നമ്പർ 655/2024).
11. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ/സൊസൈറ്റികൾ/ ലോക്കൽ അതോറിറ്റികൾ എന്നിവിടങ്ങളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി) (കാറ്റഗറി നമ്പർ 658/2024).
സാധ്യതാപട്ടിക
1. വയനാട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി) (കാറ്റഗറി നമ്പർ 456/2024).
2. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 106/2025).
3. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 107/2025).
യൂണിഫൈഡ് ലിസ്റ്റ്
1. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 521/2024, 522/2024).
2. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 138/2024).
3. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 247/2024).
4. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ/ സൊസൈറ്റികൾ/ ലോക്കൽ അതോറിറ്റികൾ എന്നിവിടങ്ങളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 434/2024)).
5. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 598/2024).
6. കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 019/2025).









0 comments