പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം; അഭിമുഖം തിയതികളായി

തിരുവനന്തപുരം: രണ്ട് തസ്തികകളിലേക്കുള്ള പിഎസ്‍സി പരീക്ഷയുടെ കേന്ദ്രങ്ങളിൽ മാറ്റം. തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പ്, കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 029/2025, 155/2025) തസ്തികകളിലേക്കുള്ള പൊതു ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1003298 മുതൽ 1003520 വരെയുള്ളവർ ആലപ്പുഴ, ഡിസ്ട്രിക്ട് കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 659/2023), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023), ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ) (കാറ്റഗറി നമ്പർ 641/2023), ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈ മേക്കർ) (കാറ്റഗറി നമ്പർ 655/2023) തസ്തികകളിലേക്ക് നവംബർ 26, 27,28 തീയതികളിലും ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് അഗ്രികൾച്ചറൽ മെഷീനറി) (കാറ്റഗറി നമ്പർ 643/2023) തസ്തികയിലേക്ക് നവംബർ 26, 27 തീയതികളിലും പിഎസ്‍സിആസ്ഥാന ഓഫീസിൽ
വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 585/2024) തസ്തികയിലേക്ക് നവംബർ 27ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 184/2025) തസ്തികയിലേക്ക് നവംബർ 27ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ പ്രിന്റിങ് ടെക്നോളജി (കാറ്റഗറി നമ്പർ 246/2023) തസ്തികയിലേക്ക് നവംബർ 27, 28 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (കാറ്റഗറി നമ്പർ 314/2024) തസ്തികയിലേക്ക് നവംബർ 28ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,
എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
പ്രമാണപരിശോധന
സർവകലാശാലകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 438/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 24, 25 തീയതികളിൽ രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നവംബർ 24, 25, 26, 27, 28 തീയതികളിൽ രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ
വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ1എ വിഭാഗവുമായി ബന്ധപ്പെടണം (04712546448).
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 130/2023) തസ്തികയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നവംബർ 26 രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ഇആർ13 വിഭാഗവുമായി ബന്ധപ്പെടണം (0471 2546512).









0 comments