ജേര്‍ണലിസം സായാഹ്ന കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം (ഐജെടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജൂലായ് 15 ന് മുൻപ് അപേക്ഷിക്കണം. ആദ്യം ലഭിക്കുന്ന അപേക്ഷകൾക്ക് മുൻഗണന നൽകും. ആറുമാസത്തെ കോഴ്‌സാണ്.
അപേക്ഷിക്കാനുള്ള യോഗ്യത സർവകലാശാല ബിരുദം. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് 6.00 മുതൽ 7.30 വരെയാണ് ക്ലാസ്. സർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്നവർക്ക് അതതു വകുപ്പുകളിലോ ഡെപ്യൂട്ടേഷനിലോ എഡിറ്റോറിയൽ, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണ് കോഴ്സ്.
Contact Mobile number: 9946108218, 7591966995, 0471 4614152 അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. [email protected] എന്ന ഇ മെയിലിലാണ് പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ടത്









0 comments