ബഹിരാകാശം ലക്ഷ്യമോ, അറിയാം കാര്യങ്ങൾ

space studies
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Sep 10, 2025, 12:32 PM | 2 min read

​ശാസ്ത്ര-സാങ്കേതിക വിദ്യാർഥികളുടെ സുവർണസ്വപ്നമാണ് ബഹിരാകാശസ്ഥാപനങ്ങൾ. ഈ മേഖലയിൽ ശാസ്ത്രജീവിതം ആഗ്രഹിക്കുന്നവർക്ക് ഐഎസ്‌ആർഒ സ്ഥാപനങ്ങളിൽ അവസരങ്ങൾ നിരവധിയാണ്. ഇത്തരം സ്ഥാപനങ്ങളിലേതടക്കം ജോലിക്ക്‌ ചേരുന്നതിന്‌ പഠനവഴികൾ അറിഞ്ഞിരിക്കണം. തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പേയ്‌സ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി (IIST)യിലും പഠിക്കാൻ അവസരമുണ്ട്‌.


ശ്രമങ്ങൾ -വഴികൾ


ഒന്നാംഘട്ടം


പ്രഥമഘട്ടം ഹയർ സെക്കൻഡറി/ തത്തുല്യം കോഴ്സിലെ വിഷയങ്ങൾ തെരഞ്ഞടുക്കലാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയായിരിക്കണം കോർ വിഷയങ്ങളുടെ കോമ്പിനേഷൻ.


രണ്ടാംഘട്ടം


ഹയർ സെക്കൻഡറി/ തത്തുല്യം വിജയത്തിനുശേഷം ജെഇഇ മെയിൻ/ജെഇഇ അഡ്വാൻസ്ഡ് പ്രവേശനപരീക്ഷകൾ വഴി മികച്ച പഠന നിലവാരമുള്ള സ്ഥാപനങ്ങളിൽ എൻജിനിയറിങ് കോഴ്സുകളിൽ പ്രവേശനം തേടണം. ഐഐഎസ്ടി/ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)/ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നിവയിലായാൽ ഉത്തമം. ക്യാന്പസ്‌ റിക്രൂട്ട്‌മെന്റും ഉണ്ട്‌.


എൻജിനിയറിങ് 
കോഴ്സുകൾ


​മുകളിൽ പറഞ്ഞ സ്ഥാപനങ്ങളിലോ മറ്റ്‌ കോളേജുകളിലാ എയ്റോസ്പേസ്/ മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയവയിലേതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചുകളിൽ ചേരാൻ ശ്രദ്ധിക്കണം.


ഐസിആർബി പരീക്ഷ


ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ്‌ ബോർഡ് പരീക്ഷയിലൂടെയാണ് ഐഎസ്ആർഒ സ്ഥാപനങ്ങളിലേക്ക് പ്രത്യേകിച്ച് എൻജിനിയർമാരെ തെരഞ്ഞെടുക്കുന്നത്. ഒഴിവുകളിലെ പ്രസക്തമായ വിഷയത്തിൽ 65 ശതമാനം മാർക്കോടെ ബിടെക്/ തത്തുല്യം വിജയമാണ് അപേക്ഷായോഗ്യത. ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. ​


സയൻസ് പഠിച്ചവർക്കും അവസരം


സയൻസ് പിജി/ഗവേഷണ ബിരുദമുള്ളവർക്കും ഐഎസ്ആർഒ വിൽ ജൂനിയർ റിസർച്ച് ഫെലോ, ശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ എത്തിച്ചേരാം. ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ ജിയോളജി/ ജിയോഫിസിക്സ്/ജിയോഇൻഫർമാറ്റിക്സ്/ ആസ്ട്രോണമി/ റിമോട്ട് സെൻസിങ്/ എർത്ത് ആൻഡ്‌ സ്പേസ് സയൻസ്/ അറ്റ്മോസ്‌ഫെറിക് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പിജി അല്ലെങ്കിൽ ഗവേഷണ ബിരുദമുള്ളവർക്കാണ് അവസരം. ജോലിയുടെ സ്വഭാവമനുസരിച്ചുള്ള വിഷയങ്ങൾ പാസായവർക്ക് അതത് വേളയിൽ അപേക്ഷിക്കാം.


മറ്റ്‌ വിവരങ്ങൾ


അക്കാദമിക് യോഗ്യതയോടൊപ്പം ഐഎസ്ആർഒ/ അനുബന്ധ സ്ഥാപനങ്ങൾ നടത്തുന്ന ഇന്റേൺഷിപ്പുകൾ/ശിൽപ്പശാലകൾ/ഗവേഷണ പ്രോജക്ടുകൾ തുടങ്ങിയവയിലൂടെയും സാറ്റലൈറ്റ് കമ്യൂണിക്കേഷൻ/ റിമോട്ട് സെൻസിങ് ആപ്ലിക്കേഷൻ എന്നിവയിലെ സർട്ടിഫിക്കേഷൻ എന്നിവയിലൂടെയും ബഹിരാകാശ പര്യവേക്ഷണത്തിൽ ആഭിമുഖ്യമുള്ള വിദ്യാർഥികൾക്ക് ഐഎസ്ആർഒ സ്ഥാപനങ്ങളിൽ തൊഴിലിനായി എത്തിച്ചേരാം. വിവരങ്ങൾക്ക്: www.isro.gov. in



deshabhimani section

Related News

View More
0 comments
Sort by

Home