ജെ ഇ ഇ മെയിൻ
JoSSA ആദ്യ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (JoSAA) ഒന്നാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് 2025 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ josaa.nic.in-ല്‍ ഫലം പരിശോധിക്കാം.
ഉദ്യോഗാര്‍ത്ഥിയുടെ റാങ്ക്, വിഭാഗം, തെരഞ്ഞെടുത്ത മുന്‍ഗണനകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സീറ്റ് അലോട്ട്‌മെന്റ്.
അലോട്ട്‌മെന്റ് പട്ടികയ്ക്ക് ഒപ്പം വിവിധ പ്രോഗ്രാമുകളുടെ ഓപ്പണിംഗ്, ക്ലോസിംഗ് റാങ്കുകളും JoSAA സൈറ്റിൽ അറിയാം. നിശ്ചിത സമയപരിധിക്കുള്ളില്‍ സീറ്റ് സംബന്ധിച്ച തീരുമാനം എടുക്കണം. ഇതിനായി ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുകയും വേണം.
സീറ്റ് സ്വീകരിക്കുന്നതിനും ഇതിനായി ഫീസ് അടയ്ക്കുന്നതിനും രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനും തയാറെടുക്കാം. 2025 ജൂണ്‍ 14 മുതല്‍ ജൂണ്‍ 18 വൈകുന്നേരം 5 മണി വരെയാണ് സമയം.
ഫലവും പ്രവേശന സാധ്യതയും അറിയാം
ഐഐടി, എന്‍ഐടി, ഐഐഐടികളിലും മറ്റ് മുന്‍നിര എഞ്ചിനീയറിംങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ഉദ്ദേശിക്കുന്നവർക്ക് കോഴ്‌സും കോളേജും പരിശോധിച്ചറിയാം.
സീറ്റ് അലോട്മെന്റ് ലിങ്കിലെ - Round 1' ബാർ വഴി ക്ലിക് ചെയ്ത് ലോഗിൻ ചെയ്യാം. ജെഇഇ മെയിന്‍ അപേക്ഷാ നമ്പറും പാസ് വേർഡും ആവശ്യമാണ്. ലഭിച്ച കോഴ്‌സ്, സ്ഥാപനം, വിഭാഗം എന്നിവയുടെ വിശദാംശങ്ങള്‍ അപ്പോൾ അറിയാം.
അലോട്ട്‌മെന്റ് ലെറ്റർ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നത് ആവശ്യമാവും.
രേഖാ പരിശോധന കഴിഞ്ഞ് സംശയങ്ങൾ ഉന്നയിക്കപ്പെട്ടാൽ സംശയങ്ങള്‍ക്ക് മറുപടി നല്‍കണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. അവസാന തീയതി: 2025 ജൂണ്‍ 19
സീറ്റ് ലഭിച്ച് കഴിഞ്ഞാൽ
ഫ്രീസ് (Freeze): ലഭിച്ച സീറ്റ് ഉറപ്പിക്കുകയും തുടര്‍ന്നുള്ള കൗണ്‍സിലിംഗ് റൗണ്ടുകളിൽ നിന്ന് മാറ്റപ്പെടുകയും ചെയ്യാം.
ഫ്‌ലോട്ട് (Float): നിലവിലെ സീറ്റ് സ്വീകരിക്കുകയും അതേസമയം തുടര്‍ന്നുള്ള റൗണ്ടുകളില്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള ഓപ്ഷനുകള്‍ക്ക് യോഗ്യത നിലനിര്‍ത്തുകയും ചെയ്യാം.
സ്ലൈഡ് (Slide): നിലവിലെ സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ സമ്മതിക്കുക. അതിനൊപ്പം അതേ സ്ഥാപനത്തിനുള്ളിൽ മികച്ച റാങ്കുള്ള മറ്റൊരു കോഴ്‌സിലേക്ക് മാറാൻ ഓപ്ഷൻ നിലനിർത്തുക.









0 comments