സി ഡാക്കിൽ പിജി ഡിപ്ലോമ: 13 ന്യൂജൻ കോഴ്സുകൾ; അപേക്ഷ 25 വരെ

c dac
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Jun 12, 2025, 08:26 AM | 1 min read

ലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സി ഡാക്കിന്റെ 19 കേന്ദ്രത്തിൽ വ്യത്യസ്ത ന്യൂജെൻ കംപ്യൂട്ടർ പിജി ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കാൻ അവസരം. സയൻസ് / മാനേജ്മെന്റ്‌ പിജിക്കാർക്കും ചേരാം. ഓൺലൈനിൽ ജൂൺ 25 വരെ അപേക്ഷിക്കാം. വ്യത്യസ്ത മേഖലകളിൽ ഡാറ്റ അനലിസ്റ്റ്, ഡാറ്റ ശാസ്ത്രജ്ഞൻ, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്/അഡ്വൈസർ, ക്ലൗഡ് എൻജിനിയർ, ക്ലൗഡ് സൊലൂഷൻസ് ആർക്കിടെക്ട്, എംബഡഡ് സിസ്റ്റംസ് എൻജിനിയർ, ഐഒടി ഡെവലപ്പർ, ഡ്രോൺ അപ്ലിക്കേഷൻ അനലിസ്റ്റ്/എൻജിനിയർ തുടങ്ങി ഈ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഉണ്ട്.


കോഴ്സുകൾ


പിജി ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്/ അഡ്വാൻസ്ഡ് സെക്യൂർസോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്‌/അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം പ്രോഗ്രാമിങ്/വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ/ ബിഗ് ഡാറ്റ അനലിറ്റിക്സ്/ഫിൻടെക് ആൻഡ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ്‌/ എംബഡഡ് സിസ്റ്റംസ് ഡിസൈൻ/ സെക്യൂരിറ്റി ആൻഡ് ഫോറിൻസിക്സ് / ഐടി ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി/ മൊബൈൽ കംപ്യൂട്ടിങ്/ റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ്/ ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ. കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഹൈദരബാദ്, മുംബൈ, പുണെ, ന്യൂഡൽഹി, ഇൻഡോർ, ഗുവാഹാത്തി, ഭുവനേശ്വർ, ജയ്പുർ, കൊൽക്കത്ത, കാരാഡ്, നാഗൂർ, നാസിക്, നോയിഡ, പറ്റ്ന, സിൽച്ചാർ എന്നിവിടങ്ങളിലെ സി ഡാക് സ്ഥാപനങ്ങളിലാണ് കോഴ്സുകൾ ഉള്ളത്.


യോഗ്യത


എൻജിനിയറിങ് ബിരുദം/ തത്തുല്യം/ എംഎസ്‌സി (ഫിസിക്സ്/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടേഷണൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/ഐടി)/ എംസിഎ/ മാനേജ്മെന്റിൽ പിജി തുടങ്ങിയവ പാസായവർക്ക് അപേക്ഷിക്കാം. മറ്റ് വിവരങ്ങൾ പ്രവേശന പരീക്ഷ ജൂലൈ അഞ്ചിനും ആറിനും നടക്കും. കൊച്ചി, തിരുവനന്തപുരം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷ എഴുതാം. വിവരങ്ങൾക്ക്: www.cdac.in, acts.cdac.in,-- ഫോൺ: 020/ 25503134, 9373731598 ഇ–- മെയി ൽ: actssupp [email protected]



deshabhimani section

Related News

View More
0 comments
Sort by

Home