ആയുർവേദ ബിഎസ്‌സി- നഴ്സിങ്, ബിഫാം കോഴ്സുകൾ

ബിഎസ്‌സി നഴ്സിങ് (ആയുർവേദം), ബിഫാം (അയുർവേദം) കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട സമയമാണിത്. സംസ്ഥാന ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇതിനായി അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനുള്ള രണ്ടു കോഴ്സുകളുടെയും ദൈർഘ്യം നാലുവർഷം. പ്രവേശന പരീക്ഷയില്ല. എൽബിഎസ് സെന്റർ തയ്യാറാക്കുന്ന ലിസ്റ്റിൽനിന്നാണ് പ്രവേശനം. സെപ്തംബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത
ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കു നേടി ജയിച്ചവർക്ക് അപേക്ഷിക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 45 ശതമാനം. പട്ടിക വിഭാഗം വിദ്യാർഥികൾ പാസായാൽ മതി. 17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായം 35.
പ്രവേശന രീതി
യോഗ്യതാ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അവസാന വർഷ പരീക്ഷയുടെ ആകെ മാർക്ക് അടിസ്ഥാനമാക്കിയാണ് രണ്ട് കോഴ്സുകൾക്കും പ്രവേശന ലിസ്റ്റ് തയ്യാറാക്കുക. വിദ്യാർഥികൾ നൽകുന്ന ഓപ്ഷനും പരിഗണിക്കും.
മറ്റു വിവരങ്ങൾ
ട്യൂഷൻ ഫീസ് ബിഎസ്‌സി (നഴ്സിങ്) 53,000 രൂപ ഒരു വർഷം. ബിഫാം (നഴ്സിങ്) 63,600 രൂപ ഒരു വർഷം. കേരള പ്രവേശന പരീക്ഷ കമീഷണർ വഴി ഏതെങ്കിലും മറ്റ് കോഴ്സിൽ 2025– -26 വർഷം പ്രവേശനം ലഭിക്കുന്നവർക്ക് ട്യൂഷൻ ഫീസ് തിരിച്ചു നൽകും. പറശ്ശിനിക്കടവ് എംവിആർ അയുർവേദ മെഡിക്കൽ കോളേജിലാണ് രണ്ടു കോഴ്സും ഉള്ളത്. ഓരോന്നിനും 50 വീതം സീറ്റുകൾ. പ്രവേശനത്തിന് സംവരണ മാനദണ്ഡങ്ങൾ പാലിക്കും. അപേക്ഷാ ഫീസ് 800 രൂപ. പട്ടിക വിഭാഗക്കാർക്ക് 400 രൂപ. വിവരങ്ങൾക്ക്: www.lbscentre. kerala.gov.in ഫോൺ: 0471/ 2560363,2560364.









0 comments