യുജിസി നെറ്റ് ഫലം ഉടൻ

ഡൽഹി: യുജിസി നെറ്റ് 2024ലെ പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കും. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാൻ സാധിക്കും. നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 31ന് യുജിസി പുറത്തുവിട്ടിരുന്നു. ഉത്തരസൂചികയിൽ പരാതികൾ നൽകാൻ ഫെബ്രുവരി മൂന്നുവരെ സമയവും നൽകി.
കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ ആകാനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും യുജിസി നെറ്റ് അനിവാര്യമാണ്. ജനുവരി മൂന്നു മുതൽ ജനുവരി 27 വരെയാണ് യുജിസി നെറ്റ് പരീക്ഷ നടന്നത്. ugcnet.nta.ac.in എന്ന വെബ് സൈറ്റിൽ ഫലമറിയാം.









0 comments