ഡിഎസ്‌എസ്‌എസ്‌ബി റിക്രൂട്ട്മെന്റ് വിജ്ഞാപനം ; അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (ഡിഎസ്‌എസ്‌എസ്‌ബി)2025ലേക്കുള്ള അധ്യാപക നിയമന വിജ്ഞാപനമിറക്കി. 1180 അസിസ്റ്റന്റ് ടീച്ചർ തസ്തികകളാണുള്ളത്. dsssb.delhi.gov.in വെബ്‌സൈറ്റ് വഴി 17മുതൽ ഒക്ടോബർ 16വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീ, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി, എക്സ് സർവീസ്മാൻ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി.
പരീക്ഷാ തീയതി, ആകെ തസ്തികകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കുന്ന രീതി, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments