സതേൺ , വൈസ്‌റ്റ് സെൻട്രൽ റെയിൽവേ: 6383 അപ്രന്റിസ്

എ ഐ ചിത്രം
സതേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ ഡിവിഷനുകൾ/വർക്ക്‌ഷോപ്പുകൾ/യൂണിറ്റുകൾ എന്നിവിടങ്ങളിലെ നിയുക്ത ട്രേഡുകളിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. ഫിറ്റർ, വെൽഡർ, പെയിന്റർ, കാർപെന്റർ, - -മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എംഎംവി), പിഎഎസ്‌എഎ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റൻസ് (എംഎംടിഎം), മെഷിനിസ്റ്റ്, ടർണർ, എംഎൽടി തുടങ്ങിയവയാണ് പ്രധാന ട്രേഡുകൾ. തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആൻഡമാൻ, നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ്, ആന്ധ്രാപ്രദേശിലെ എസ്പിഎസ്ആർ നെല്ലൂർ, ചിറ്റൂർ ജില്ലകൾ, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ല എന്നിവിടങ്ങളിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഫ്രഷേർസിനും എക്‌സ് ഐടിഐക്കാർക്കും അവസരമുണ്ട്.
3518 ഒഴിവുണ്ട്. ഫ്രഷർ വിഭാഗത്തിന് പെരന്പൂർ കാര്യേജ് & വാഗൺ വർക്ക്സ്, സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ വർക്ക് ഷോപ്പ്/പോഡനൂർ, കോയമ്പത്തൂർ റെയിൽവേ ആശുപത്രി/പെരമ്പൂർ (മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ) എന്നിവിടങ്ങളിലും എക്‌സ് ഐടിഐ വിഭാഗത്തിന് പെരന്പൂർ കാരിയേജ് & വാഗൺ വർക്ക്സ്, ചെന്നൈ ഡിവിഷൻ, പെരമ്പൂർ ഇലക്ട്രിക്കൽ വർക്ക്ഷോപ്പ്, ഇഡബ്ല്യുഎസ്/അജ്ജ് ഡിവിഷൻ, സെൻട്രൽ വർക്ക്ഷോപ്പുകൾ, പൊൻമല, പെരമ്പൂർ ലോക്കോ വർക്ക്സ്, മധുര ഡിവിഷൻ, റെയിൽവേ ആശുപത്രി/പെരമ്പൂർ, പാലക്കാട് ഡിവിഷൻ, സേലം ഡിവിഷൻ, സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ വർക്ക് ഷോപ്പ്/പോഡനൂർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി ഡിവിഷൻ, തിരുവനന്തപുരം ഡിവിഷൻ എന്നിവിടങ്ങളിലുമായിരിക്കും നിയമനം.
യോഗ്യത: ഐടിഐ, പ്ലസ് ടു, എസ്‌എസ്‌എൽസി ജയം. പ്രായം: 15 വയസ്. പരമാവധി പ്രായപരിധി: ഫ്രഷേഴ്‌സ്/എക്സ്-ഐടിഐ, എംഎൽടി എന്നിവർക്ക് യഥാക്രമം 22/24 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾ/എസ്ടി/എസ്‌സി/പിഡബ്ല്യുഡി അപേക്ഷകർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 25. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sr.indianrailways.gov.in കാണുക.
വെസ്റ്റ് സെൻട്രൽ റെയിൽവേ 2865
വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ യൂണിറ്റുകൾ/വർക്ക്‌ഷോപ്പുകളിലെ 2865 സ്ലോട്ടുകളിലേക്ക് അപ്രന്റീസുകളെ നിയമിക്കുന്നു. ജെബിപി ഡിവിഷൻ 1136, ബിപിഎൽ 558, കോട്ട ഡിവിഷൻ 865, സിആർഡബ്ല്യുഎസ് ബിപിഎൽ 136, ഡബ്ല്യുആർഎസ് കോട്ട 151, എച്ച്‌ക്യൂ/ജെബിപി 19 എന്നിങ്ങനെയാണ് അവസരം. ബ്ലാക്ക്‌സ്‌മിത്ത്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്‌റ്റ്, മെക്കാനിക് (റഫ്രിജറേഷ്ൻ ആൻഡ് എസി, മോട്ടോർ വെഹിക്കിൾ), പ്ലംബർ, ടർണർ, വെൽഡർ, വയർമാൻ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത: എല്ലാ ട്രേഡുകളിലും അംഗീകൃത ബോർഡിൽനിന്ന് പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിൽ താഴെയുള്ള) പരീക്ഷയിൽ 50% മാർക്കോടെ (റൗണ്ടിംഗ് ഓഫുകൾ നടത്തുന്നില്ല) ജയം. കൂടാതെ എൻസിവിടി/എസ്‌സിവിടി നൽകുന്ന നോട്ടിഫൈഡ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം: 15 – 24 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 141 രൂപ,
എസ്‌സി/എസ്ടി, ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ (പിഡബ്ല്യുബിഡി), സ്ത്രീകൾ: 41 - രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 29. വെബ്‌സൈറ്റ്: www.wcr.indianrailways.gov.in









0 comments