ആർആർബി പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്മെന്റ്

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിൽ നിയമനത്തിന് ഹ്രസ്വവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിജ്ഞാപനം ഉടൻ അഹമ്മദാബാദ്, അജ്മീർ ബംഗളൂരു, ഭോപ്പാൽ, ബിലാസ്പൂർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹത്തി, ജമ്മു –- ശ്രീനഗർ, കൊൽക്കത്ത, മാൾഡ, മുംബൈ, മുസാഫർപൂർ പട്ന, പ്രയാഗ്‌രാജ്, റാഞ്ചി, സെക്കന്തരാബാദ്, സിലിഗുരി, ഗോരഖ്‌പൂർ തുടങ്ങിയ ആർആർബി വെബ്‌സൈറ്റുകളിൽ ലഭ്യമാകും. 434 ഒഴിവുണ്ട്.
തസ്തികകൾ: നഴ്സിങ് സൂപ്രണ്ട് 272, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) 105, റേഡിയോഗ്രാഫർ (എക്സ്-റേ ടെക്നീഷ്യൻ) 04, ലാബ് അസിസ്റ്റന്റ് ഗ്രേഡ്-II 12, ഡയാലിസിസ് ടെക്നീഷ്യൻ 04, ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് -II 33, ഇസിജി ടെക്നീഷ്യൻ 04. യോഗ്യത: നഴ്സിങ് സൂപ്രണ്ട്: ജിഎൻഎം/ബിഎസ്‌സി നഴ്സിങ്. ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഫാർമസിയിൽ ബിരുദം / ഡിപ്ലോമ. റേഡിയോഗ്രാഫർ (എക്സ്-റേ ടെക്നീഷ്യൻ): ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ്-II: ബിഎസ്‌സി. കെമിസ്ട്രി. ലാബ് അസിസ്റ്റന്റ് ഗ്രേഡ് -II: ഡിഎംഎൽടി. ഡയാലിസിസ് ടെക്നീഷ്യൻ: ബിഎസ്‌സി, ഹീമോഡയാലിസിസിൽ ഡിപ്ലോമ. ഇസിജി ടെക്നീഷ്യൻ: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ഡിപ്ലോമ.
പ്രായപരിധി (01-–-01–--2026 വരെ) : 18- –- 40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: : 500 രൂപ. വനിതകൾ/എസ്‌സി/എസ്ടി/ഇബിസി/ ഇഎസ്എം: 250 രൂപ. വിവരങ്ങൾക്ക് www.indianrailways.gov.in, അതത് ആർആർബികളുടെ വെബ്‌സൈറ്റ് എന്നിവയിൽ ഉടൻ ലഭ്യമാകും.








0 comments