ആർആർബി വിജ്ഞാപനം: റെയിൽവേയിൽ 434 പാരാമെഡിക്കൽ സ്‌റ്റാഫ്

Image: AI
പാരാമെഡിക്കൽ സ്റ്റാഫിന്റെ 434 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വിജ്ഞാപനം. നഴ്സിങ് സൂപ്രണ്ട് 272, ഡയാലിസിസ് ടെക്നീഷ്യൻ 04, ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് II 33, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) 105, റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ04, ഇസിജി ടെക്നീഷ്യൻ 04, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II 12 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബിഎസ്‌സി, ഡിപ്ലോമ, ജിഎൻഎം, ഡിഫാം, ഡിഎംഎൽടി. പ്രായം: 18 – 40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ് : 500 രൂപ. എസ്‌സി, എസ്ടി, വിമുക്തഭടൻ, പിഡബ്ല്യുബിഡി, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇബിസി) എന്നിവർക്ക്: 250 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : സെപ്‌തംബർ 08-. www.rrbapply.gov.in/#/auth/landing വഴി ഓൺലൈനായി അപേക്ഷിക്കാം.









0 comments