ആർആർബി വിജ്ഞാപനമായി; 9970 അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്

rrb
വെബ് ഡെസ്ക്

Published on Apr 14, 2025, 07:28 PM | 1 min read

കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്‌റ്റന്റ്‌ ലോക്കോ പൈലറ്റ് തസ്‌തികയിലേക്കുള്ള നിയമനത്തിന്‌ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്‌ വിജ്ഞാപനം പുറത്തിറക്കി. 9970 ഒഴിവാണുള്ളത്‌.


ഒഴിവുള്ള സോണുകൾ സെൻട്രൽ റെയിൽവേ : 376, ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700 , ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461 , ഈസ്റ്റേൺ റെയിൽവേ : 868 , നോർത്ത് സെൻട്രൽ റെയിൽവേ : 508 , നോർത്ത് ഈസ്‌റ്റേൺ റെയിൽവേ : 100 , നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125 , നോർത്തേൺ റെയിൽവേ : 521 , നോർത്ത് വെസ്റ്റേൺ റെയിൽവേ : 679 , സൗത്ത് സെൻട്രൽ റെയിൽവേ : 989 , സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568 , സൗത്ത് ഈസ്റ്റേൺ റെയിൽവേ : 921 , സതേൺ റെയിൽവേ: 510 , വെസ്റ്റ് സെൻട്രൽ റെയിൽവേ : 759 , വെസ്റ്റേൺ റെയിൽവേ: 885 , മെട്രോ റെയിൽവേ കൊൽക്കത്ത : 225. യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഐടിഐ യോഗ്യതയുംവേണം. എൻജിനിയറിങ് ഡിപ്ലോമയോ/ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം: 18 –- 30 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധി ഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: മേയ് 11. വിവരങ്ങൾwww.indianrailways.gov.inൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home