യൂണിയൻ ബാങ്കിൽ 250 വെൽത്ത് മാനേജർ; അപേക്ഷ ക്ഷണിച്ചു

union bank jobs
വെബ് ഡെസ്ക്

Published on Aug 12, 2025, 05:30 PM | 1 min read

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 250 വെൽത്ത് മാനേജർ (സ്പെഷ്യലിസ്റ്റ് ഓഫീസർ) തസ്‌തികകളിൽ നിയമനംനടത്തുന്നു. യോഗ്യത: എംബിഎ/പിജിഡിഎം, പിജിഡിബിഎം, പിജിഡിബിഎ ജയം. എൻഐഎസ്‌എം/ഐആർഡിഎഐ/എൻസിഎഫ്‌എം/എഎംഎഫ്‌ഐ സർട്ടിഫിക്കേഷൻ അഭികാമ്യം. പ്രായപരിധി: 25 – 35 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ.


എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ 177 രൂപ. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ്‌ ഡിസ്‌കഷൻ, പ്രമാണ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ആഗസ്‌ത്‌ 25-. വെബ്‌സൈറ്റ്‌: www.unionbankofindia.co.in.



deshabhimani section

Related News

View More
0 comments
Sort by

Home