റെയിൽവേയിൽ 6238 ടെക്‌നീഷ്യൻ; എല്ലാ ആർആർബികളിലും അവസരം

railway technician jobs

Image: AI

വെബ് ഡെസ്ക്

Published on Jul 14, 2025, 01:31 PM | 2 min read

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 51 വിഭാഗങ്ങളിലാണ്‌ അവസരം. ടെക്നീഷ്യൻ ഗ്രേഡ് -I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ് -III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡിന്റെ വിജ്ഞാപനം.


തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ് -I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ് -III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്. തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in.


യോഗ്യത: ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്കുമുമ്പ്‌ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽനിന്നോ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ/സാങ്കേതിക യോഗ്യതകൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.


 എല്ലാ ആർആർബികളിലും അവസരം

 തിരുവനന്തപുരത്ത്‌ 197 ഒഴിവ്‌

 അവസാന തീയതി: ജൂലൈ 28

 വെബ്‌സൈറ്റ്‌: www.rrbapply.gov.in


ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ: എ) അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബിരുദം. അല്ലെങ്കിൽ, അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഫിസിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയുടെ ഏതെങ്കിലും ഉപ-സ്ട്രീമുകളുടെ സംയോജനത്തിൽ ബിഎസ്‌സി ബിരുദം. ബി) മുകളിൽ പറഞ്ഞ അടിസ്ഥാന സ്ട്രീമുകളിലോ അവയുടെ സംയോജനത്തിലോ മൂന്ന് വർഷത്തെ എൻജിനിയറിങ്‌ ഡിപ്ലോമ. സി) മുകളിൽ പറഞ്ഞ അടിസ്ഥാന സ്ട്രീമുകളിലോ അവയുടെ സംയോജനത്തിലോ എൻജിനിയറിങ്ങിൽ ബിരുദം.


ടെക്നീഷ്യൻ ഗ്രേഡ് III: മെട്രിക്കുലേഷൻ/എസ്എസ്എൽസി, കൂടാതെ ബന്ധപ്പെട്ട മേഖലയിൽ എൻസിവിടി/എസ്‌സിവിടി അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള ഐടിഐ.


പ്രായപരിധി- ടെക്നീഷ്യൻ ഗ്രേഡ് 1 :- 18 - 33 വയസ്‌. ടെക്നീഷ്യൻ ഗ്രേഡ് 3: 18 – 30 വയസ്‌. കംപ്യൂട്ടർ ബേസ്‌ഡ്‌ ടെസ്‌റ്റ്‌ (സിബിടി), ഡോക്യുമെന്റ്‌ വെരിഫിക്കേഷൻ (ഡിവി), മെഡിക്കൽ എക്‌സാമിനേഷൻ (എംഇ) എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.


അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/എസ്‌ടി/മുൻ സൈനികർ/ വികലാംഗർ/സ്ത്രീകൾ/ട്രാൻസ്‌ജെൻഡർ/ന്യൂനപക്ഷങ്ങൾ/സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ : 250 രൂപ. www.rrbapply.gov.in/#/auth/landing വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 28.






deshabhimani section

Related News

View More
0 comments
Sort by

Home