കീം 2025: തിങ്കളാഴ്‌ച കൂടി അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം: എൻജിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള‘ കീം’ 2025 പ്രവേശന പരീക്ഷക്ക് തിങ്കളാഴ്‌ച കൂടി അപേക്ഷിക്കാം. വൈകിട്ട് അഞ്ചു വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘കീം 2025 ഓൺലൈൻ ആപ്ലിക്കേഷൻ’ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 22 മുതൽ 30 വരെയാണ് പരീക്ഷ. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും 15 വൈകിട്ട് അഞ്ചു വരെ അപലോഡ് ചെയ്യാം.
കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന് അപേക്ഷിക്കുന്നതിനൊപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് യുജി 2025 പരീക്ഷയിൽ കൂടി യോഗ്യത നേടണം. ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് കീമിനൊപ്പം കൗൺസിൽ ഓഫ് ആർക്കിടെക്ചർ (സിഒഎ) നടത്തുന്ന എൻഎടിഎ 2025 പരീക്ഷയിലും യോഗ്യത നേടണം.









0 comments