യങ്ങ് പ്രൊഫഷണൽ ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ/ പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. ഫോൺ: 0471 2362885.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/.









0 comments