ബിരുദക്കാർക്ക് അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 2964 സർക്കിൾ ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2964 സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതെങ്കിലും ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി: 21 –- 30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 750 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല. അവസാന തിയതി : മെയ് 29-. ഐബിപിഎസ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് www.sbi.co.in കാണുക.
ഐഡിബിഐ- 676 ജൂനിയർ അസിസ്റ്റന്റ് മാനേജർ
ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ ബാങ്ക്) ജൂനിയർ അസിസ്റ്റന്റ് മാനേജർ (JAM) ഗ്രേഡ് "O" തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 676 ഒഴിവുണ്ട്. ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂൺ എട്ടിനായിരിക്കും ഓൺലൈൻ പരീക്ഷ. പ്രായപരിധി : 20 വ–- 25 വയസ്. 2000 മെയ് 2ന് മുമ്പോ 2005 മെയ് 1ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ).
അപേക്ഷാ ഫീസ്: 1050 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി : 250 രൂപ.
ഓൺലൈനായി അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി : മെയ് 20.
www.ibpsonline.ibps.in വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.idbibank.in കാണുക.
ഇന്ത്യൻ ഓവർസീസ് ബാങ്ക് - 400 ലോക്കൽ ബാങ്ക് ഓഫീസർ
ഇന്ത്യൻ ഓവർസീസ് ബാങ്ക് 400 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യൻ ഓവർസീസ് ബാങ്ക് വെബ്‌സൈറ്റായ www.iob.in വഴി ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത: ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായം: 20 –- 30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: 850 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി (ഇന്റമേഷൻ ചാർജുകൾ മാത്രം): 175 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 31.
കനറാ ബാങ്ക്- ഡിപിആർഎം ട്രെയിനി
കനറാ ബാങ്കിന്റെ സബ്‌സിഡിയറി കമ്പനിയായ കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡിപിആർഎം - ട്രെയിനി (സെയിൽസ്) തസ്‌തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി മെയ് 31 വരെ അപേക്ഷിക്കാം. ബ്രോക്കിങ് മേഖലയിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.canmoney.in കാണുക.









0 comments