ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ 170 അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌

Coast Guard

Image: AI

വെബ് ഡെസ്ക്

Published on Jul 14, 2025, 01:39 PM | 1 min read

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലെ നിയമനത്തിന്‌ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ജനറൽ ഡ്യൂട്ടി (ജിഡി) 140, ടെക് (എൻജിയറിങ്‌/ഇലക്ട്‌) 30 എന്നിങ്ങനെയാണ്‌ അവസരം.


യോഗ്യത: ജനറൽ ഡ്യൂട്ടി (GD) – അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം. ഇന്റർമീഡിയറ്റ്വരെ ഗണിതവും ഭൗതികശാസ്ത്രവും വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കിൽ 10+2+3 വിദ്യാഭ്യാസ പദ്ധതിയിലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർഥികളും യോഗ്യരാണ്. അവർക്ക് ഭൗതികശാസ്ത്രവും ഗണിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഉണ്ടായിരിക്കണം.


ടെക്നിക്കൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) –- നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, മറൈൻ, ഓട്ടോമോട്ടീവ്, മെക്കാട്രോണിക്സ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ, മെറ്റലർജി, ഡിസൈൻ, എയറോനോട്ടിക്കൽ, എയ്‌റോസ്‌പേസ് എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എൻജിനിയറിങ്‌ ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ചതും "എ", "ബി" വിഭാഗങ്ങളിൽനിന്ന്‌ അവയുടെ അസോസിയേറ്റ് അംഗത്വ പരീക്ഷയിൽനിന്ന്‌ (എഎംഐഇ) ഒഴിവാക്കപ്പെട്ടതുമായ മുകളിൽ പറഞ്ഞ ഏതെങ്കിലും വിഷയങ്ങളിൽ തത്തുല്യ യോഗ്യത.


അംഗീകൃത സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ പവർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ പവർ ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ചതും, "എ’, "ബി’ വിഭാഗങ്ങളിൽ അവയുടെ അസോസിയേറ്റ് അംഗത്വ പരീക്ഷയിൽ നിന്നും (എഎംഐഇ) ഒഴിവാക്കപ്പെട്ടതുമായ, മുകളിൽ പറഞ്ഞ ഏതെങ്കിലും വിഷയങ്ങളിലെ തത്തുല്യ യോഗ്യത.ഡിപ്ലോമയ്ക്ക് ശേഷം ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും യോഗ്യതയുണ്ട്. ഭൗതികശാസ്ത്രവും ഗണിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഡിപ്ലോമ നേടിയിരിക്കണം.


പ്രായപരിധി (01-–-07–--2026 വരെ): 21 –- -25 വയസ്‌. അപേക്ഷ ഫീസ്: 300 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന്‌ ഫീസില്ല. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiancoastguard.cdac.in/cgcat കാണുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 23-.



deshabhimani section

Related News

View More
0 comments
Sort by

Home