ക്ലാസ്‌ മുറികൾ വൈകാരിക സുസ്ഥിതിയുടെ ആഹ്ലാദത്തിലേയ്ക്ക്‌

emotions
avatar
ടി എസ് ശ്രുതി

Published on May 29, 2025, 08:49 PM | 2 min read

തിരുവനന്തപുരം: കുട്ടികളുടെ ബൗദ്ധിക വളർച്ചയ്‌ക്കും ശാരീരിക ക്ഷമതയ്ക്കും മാത്രമല്ല വൈകാരിക സുസ്ഥിതിക്കും പ്രാധാന്യം നൽകി പുതിയ പാഠ്യപദ്ധതി. തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒമ്പതാം ക്ലാസ്‌ പാഠപുസ്തകത്തിലെ " ഇമോഷണൽ വെൽനെസ്‌' എന്ന അധ്യായത്തിലാണ്‌ വൈകാരിക സുസ്ഥിതിയുടെ ഹൃദ്യത കുട്ടികൾക്ക്‌ പകരുന്നത്‌.


പുതിയകാലത്തെ സമ്മർദമില്ലാത അഭിമുഖീകരിക്കാൻ കുട്ടിയെ മാനസികമായും വൈകാരികമായും പ്രാപ്‌തമാക്കുക എന്നതാണ്‌ പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം.

ഐക്യരാഷ്‌ട്രസംഘടന മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായ 'നല്ല ആരോഗ്യവും ക്ഷേമവും' ഉറപ്പു വരുത്താനാണ്‌ ഒമ്പതിൽ ആദ്യ ഘട്ടത്തിൽ പാഠ്യപദ്ധതിയിൽ വൈകാരിക സുസ്ഥിതി ഉൾപ്പെടുത്തിയത്‌. ശാരീരിക സുസ്ഥിതി, വൈകാരിക ക്ഷേമം , സാമൂഹിക ക്ഷേമം തുടങ്ങിയവയെക്കുറിച്ച്‌ കുട്ടികളിൽ കൃത്യമായി അവബോധം സൃഷ്ടിക്കാൻ പാഠഭാഗത്തിന്‌ സാധിക്കുന്നുണ്ട്‌.


ശാരീരിക സുസ്ഥിതി


text

● ഉറക്കത്തിനായി ഒരു സ്ഥിരം സമയക്രമം നിലനിർത്തുക ( 7-8 മണിക്കൂർ).

● ദിവസവും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

● പതിവായി വ്യായാമം ചെയ്യുക.

● ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, പേശികളുടെ വിശ്രമം പോലുള്ള വിശ്രമരീതികൾ പരിശീലിക്കുക.


വൈകാരിക ക്ഷേമം


text

● നിങ്ങളുടെ വികാരങ്ങൾ ആരോഗ്യകരമായ രീതിയിൽ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക (ഉദാ. ജേർണലിംഗ്, വിശ്വസ്ത സുഹൃത്തുമായോ കൗൺസിലറുമായോ സംസാരിക്കുക).

● ഹോബികൾ, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കൽ, സംഗീതം കേൾക്കൽ എന്നിവ പോലെ നിങ്ങൾക്ക് ആസ്വാദ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ആവശ്യമായ സന്ദർഭങ്ങളിൽ "ഇല്ല" എന്ന് പറയാൻ ശീലിക്കുക.


സാമൂഹിക ക്ഷേമം

● നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള, പിന്തുണ നൽകുന്ന വ്യക്തികളുമായി സമയം ചെലവഴിക്കുക.

● പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക.

● ആവശ്യമുള്ളപ്പോൾ സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ സഹായം തേടുക.

● സജിവമായ ശ്രവണവും സഹാനുഭൂതിയും പരിശീലിക്കുക.


അക്കാദമിക സുസ്ഥിതി

● നിങ്ങൾക്ക് അനുയോജ്യമായ ഫലപ്രദമായ പഠന ശീലങ്ങൾ വികസിപ്പിക്കുക.

ശ്രദ്ധ വ്യതിചലിക്കാത്ത പഠനയിടം തിരഞ്ഞെടുക്കുക.

● ബുദ്ധിമുട്ട് നേരിടുമ്പോൾ അധ്യാപകരിൽ നിന്നോ പഠന ഗ്രൂപ്പുകളിൽ നിന്നോ സഹായം തേടുക.

● അക്കാദമിക പ്രവർത്തനങ്ങളും ജീവിതത്തിൻ്റെ മറ്റ് വശങ്ങളും തമ്മിൽ ആരോഗ്യകരമായ സന്തുലനം നിലനിർത്തുക.


cute-little-girl-sitting-desk

വികാരങ്ങളെക്കുറിച്ചും വികാരാതീതനായ ഒരാൾ ഓരോ സന്ദർഭത്തിലും എങ്ങനെ പ്രതികരിക്കുന്നു, ചിന്തിക്കുന്നു എന്നിങ്ങനെ മനുഷ്യന്റെ മാനസികാരോഗ്യത്തെ സമഗ്രമായി പാഠപുസ്‌തകം അവതരിപ്പിക്കുന്നു. വിശകലനത്തിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും വൈകാരിക സുസ്ഥിതി നേടിയെടുക്കാൻ കുട്ടികളെ പ്രാപ്‌തമാക്കുന്ന രീതിയിലാണ്‌ പാഠ്യപദ്ധതി രൂപകൽപന ചെയ്‌തിരിക്കുന്നത്‌. തുടർന്ന്‌ രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോൾ വിവിധ തൊഴിലുകളെക്കുറിച്ച്‌ കുട്ടികളെ ബോധവാൻമാരാക്കുന്നു.


ഒരു ജാപ്പനീസ്‌ കഥയിലൂടെയാണ്‌ അധ്യായം ആരംഭിക്കുന്നത്‌. തുടർന്ന്‌ കുട്ടികൾക്ക്‌ സുപരിചിതമായ വാട്‌സാപ്‌ ഇമോജികളിലൂടെ ഓരോ വൈകാരിക സന്ദർഭങ്ങളെയും പരിചയപ്പെടുത്തുന്നു. അതിനു വേണ്ട സ്വയം പരിചരണ മാർഗങ്ങൾ എന്തെല്ലാമെന്ന്‌ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്‌. തുടർ പ്രവർത്തനങ്ങളിലൂടെ ഇക്കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും മാനസികാരോഗ്യം വളർത്തിയെടുക്കുകയും ചെയ്യുന്നു. സ്വയം അവബോധം, സ്വയം പരിചരണം, സാമൂഹികക്ഷേമം, പരിസ്ഥിതി ക്ഷേമം തുടങ്ങി അധ്യായങ്ങളിലായി കുട്ടികളിലെ പരിപൂർണ സാമൂഹിക, മാനസിക വികാസം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി ക്ലാസ്‌ മുറികളിലൂടെ വലിയൊരു മാറ്റം കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നതെന്ന്‌ റിസർച്ച് ഓഫീസർ ഡോ. രഞ്‌ജിത് സുഭാഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home