ബിഎച്ച്‌ഇഎൽ: 515 ആർട്ടിസാൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

Image: AI
ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ (ഭെൽ) 515 ആർട്ടിസാൻ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫിറ്റർ 176, വെൽഡർ 97, ടർണർ 51, ഇലക്ട്രീഷ്യൻ65, മെഷിനിസ്റ്റ് 104, ഫൗണ്ടറിമാൻ 04, ഇലക്ട്രോണിക്സ് മെക്കാനിക് 18 എന്നിവയിലാണ് അവസരം. ജൂലൈ 16 മുതൽ ആഗസ്‌ത് 13 വരെ അപേക്ഷിക്കാം.
യോഗ്യത: ഐടിഐ, എൻടിസി/ഐടിഎൽ പാസായിരിക്കണം. പ്രായപരിധി: 27 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1072 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടൻ: 472 രൂപ. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.careers.bhel.in/index.jsp#myPage, https://bhel.com കാണുക.









0 comments