ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ 
സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

bank of maharshtra

എ ഐ ചിത്രം

വെബ് ഡെസ്ക്

Published on Sep 15, 2025, 11:12 AM | 1 min read

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ II, III, IV, V, VI കാറ്റഗറികളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവുകളും വിഭാഗങ്ങളും: ഇൻഫർമേഷൻ ടെക്നോളജി/ഡിജിറ്റൽ ബാങ്കിങ്‌/ഐടി സെക്യൂരിറ്റി/ഐഎസ് ഓഡിറ്റ്/സിഐഎസ്ഒ സെൽ – ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ 110, ട്രഷറി / ഇന്റർനാഷണൽ ബിസിനസ് – ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ 35, ലീഗൽ – സീനിയർ മാനേജർ, മാനേജർ 20, ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ ആൻഡ്‌ അക്ക‍ൗണ്ട്‌സ്‌ – ചീഫ് മാനേജർ, സീനിയർ മാനേജർ06, ക്രെഡിറ്റ് – ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ 122, ചാർട്ടേഡ് അക്കൗണ്ടന്റ് – സീനിയർ മാനേജർ, മാനേജർ 16, ഇന്റഗ്രേറ്റഡ്‌ റിസ്‌ക്ക്‌ മാനേജ്‌മെന്റ്‌ – സീനിയർ മാനേജർ, മാനേജർ 40, മാർക്കറ്റിങ്‌ ആൻഡ്‌ പബ്ലിസിറ്റി – അസിസ്റ്റന്റ് ജനറൽ മാനേജ്മെന്റ് 01.


യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിടെക്/ബിഇ, എംഎസ്‌സി, എംസിഎ ജയം. പ്രായം: 25 –50 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: യുആർ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന്‌: 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്‌: 118 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 30. വെബ്‌സൈറ്റ്‌: ww.bankofmaharashtra.in.



deshabhimani section

Related News

View More
0 comments
Sort by

Home