കോസ്റ്റൽ വാർഡൻമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസ് സേനയെ സഹായിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബർ മൂന്ന്. വിശദവിവരങ്ങള്‍ കേരള പൊലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. Kerala Police Website: https://keralapolice.gov.in/page/notification









0 comments