യുജിസി നെറ്റ് ഡിസംബറിൽ; ഒക്ടോബർ 24 വരെ അപേക്ഷിക്കാം

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ csirnet.nta.nic.in വഴി ഒക്ടോബർ 24 വരെ അപേക്ഷിക്കാം. ഒക്ടോബർ 25 വരെ ഫീസടയ്ക്കാം. അപേക്ഷയിലെ തിരുത്തലുകൾ ഒക്ടോബർ 29 വരെ മാറ്റാം. രണ്ട് ഷിഫ്റ്റിലായി നടക്കുന്ന പരീക്ഷ ഡിസംബർ 18 നാകും നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതൽ 12 മണി വരെയും രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3 മുതൽ 6 മണി വരെയുമാണ് നടക്കുക.
കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം പാസായവർക്ക് സിഎസ്‌ഐആർ യുജിസി നെറ്റിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ജെആർഎഫിന് ഉയർന്ന പ്രായപരിധി 30 വയസാണ്.









0 comments