കെ ഫോൺ: പ്രോജക്ട്‌ എൻജിനിയർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 29, 2021, 05:40 PM | 0 min read

കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ  പ്രോജക്ട്‌ എൻജിനിയർ 19 ഒഴിവുണ്ട്‌. പദ്ധതി നടപ്പാക്കുന്ന  കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത്‌ ഇലക്ട്രോണിക്‌സാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ബംഗളൂരു യൂണിറ്റിന്‌ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലാകും നിയമനം നൽകുക.  ഒരുവർഷത്തേക്കാണ്‌ ആദ്യം നിയമനം നൽകുക. പിന്നീട്‌ മൂന്നുവർഷംകൂടി നീട്ടിനൽകാനുള്ള സാധ്യതയുണ്ട്‌.  യോഗ്യത ബിഇ/ബിടെക്‌(ഇലക്ട്രോണിക്‌സ്‌/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌/മെക്കാനിക്കൽ),ഒന്നാം ക്ലാസ്സോടെ ജയിക്കണം. ഉയർന്ന പ്രായം 28, പ്രായം, യോഗ്യത എന്നിവയിൽ നിയമാനുസൃത ഇളവുണ്ട്‌.  രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി നാല്‌. വിശദവിവരത്തിന്‌ www.bel---india.in



deshabhimani section

Related News

View More
0 comments
Sort by

Home