ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്‌ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2021, 10:15 PM | 0 min read


തിരുവനന്തപുരം
സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ( കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിടി അക്കാദമിയും ബ്ലോക്ക് ചെയിൻ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക് ഡെവലപ്‌മെന്റ്  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണൽ സോഷ്യൽ നെറ്റ് വർക്കിങ്‌  സൈറ്റ്  ലിങ്ക്ഡ് ഇൻ നടത്തിയ സർവേയിൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ മുൻനിരയിലുളള ബ്ലോക് ചെയിൻ, ഫുൾസ്റ്റാക്‌  രംഗങ്ങളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക്  ഫെബ്രുവരി ആറുവരെ  abcd.kdisc.kerala.gov.in ലൂടെ  ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 10ന്‌ നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്‌. എൻജിനീയറിങ്‌, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ ഡിപ്ലോമക്കാർക്കും വർക്കിങ്‌ പ്രൊഫഷണലുകൾക്കും  അപേക്ഷിക്കാം.

ഫുൾസ്റ്റാക് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടിസിഎസ് അയോണിൽ ഇന്റേൺഷിപ്പും ലഭിക്കും. അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ബ്ലോക് ചെയിൻ കോഴ്‌സിലുള്ളത്‌.  

ന്യൂമറിക്കൽ എബിലിറ്റി,ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. പ്രവേശന പരീക്ഷ ഓൺലൈൻ ആയതിനാൽ സുരക്ഷിത മേഖലയിൽ ഇരുന്ന്‌  പങ്കെടുക്കാം.  രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. കൂടാതെ കോഴ്‌സ് അഡ്വാൻസ് തുകയായി ആയിരം രൂപയും  അടയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ തുക തിരികെ ലഭിക്കും. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വനിതകൾക്ക് നൂറു ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും സ്‌കോളർഷിപ്പിന് അർഹതയുണ്ട്‌.  ഫോൺ:- 0471-2700813, 8078102119



deshabhimani section

Related News

View More
0 comments
Sort by

Home