യുജിസിയിൽ ഡെപ്യൂട്ടി സെക്രട്ടറി, എഡ്യുക്കേഷണൽ ഓഫീസർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 01, 2019, 08:38 AM | 0 min read

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനിൽ ഡെപ്യൂട്ടി സെക്രട്ടറി 4, എഡ്യുക്കേഷൻ ഓഫീസർ 2 എന്നിങ്ങനെ  ഒഴിവുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി യോഗ്യത ഒന്നാം ക്ലാസ്സോടെ ബിരുദാനന്തരബിരുദം, കോളേജ്/സർവകലാശാല തലത്തിൽ അധ്യാപന/ ഗവേഷണ മേഖലകളിൽ ഏഴ് വർഷത്തെ പരിചയം അല്ലെങ്കിൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ എഡ്യുക്കേഷണൽ അഡ്മിനിസ്ട്രേഷനിൽ പരിചയം. പിഎച്ച്ഡി അഭിലഷണീയം. ഉയർന്ന പ്രായം 45. 2019 ഏപ്രിൽ 12 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഡ്യുക്കേഷൻ ഓഫീസർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, അധ്യാപനം/ഗവേഷണം/എഡ്യുക്കേഷനൽ അഡ്മിനിസ്ട്രേഷൻ മേഖലകളിൽ അഞ്ച് വർഷത്തെ പരിചയം. ഉയർന്ന പ്രായം 40. http://www.ugc.ac.in/jobs എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 5. ഓൺലൈനായി അപേക്ഷിച്ചതിന്റെ പകർപ്പ് UNIVERSITY GRANTS COMMISSION, Bahadur Shah Zafar Marg, New Delhi  എന്നവിലാസത്തിൽ  ഏപ്രിൽ 12നകം ലഭിക്കണം.

 



deshabhimani section

Related News

View More
0 comments
Sort by

Home