കേരള സർവകലാശാലാ വിദൂരവിദ്യാഭ്യാസത്തിന‌് യുജിസി അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2018, 05:57 PM | 0 min read

തിരുവനന്തപുരം
സംസ്ഥാനത്ത‌്‌ വിദൂരവിദ്യാഭ്യാസരംഗത്ത‌് ഏറ്റവും കൂടുതൽ പ്രോഗ്രാമുകളുമായി കേരള സർവകലാശാല  മുന്നിൽ. 2018﹣19, 2019 20 വർഷങ്ങളിലേക്ക‌് 13  ബിരുദ പ്രോഗ്രാമുകൾക്കും 12 ബിരുദാനന്തര  പ്രോഗ്രാമുകൾക്കും യുജിസി അംഗീകാരമായി. വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ‌് അംഗീകാരം നൽകിയത‌്. ഇതിൽ ബിഎ ഹിന്ദി, ബിബിഎ എന്നിവ പുതിയ പ്രോഗ്രാമുകളാണ്.

സംസ്ഥാനത്ത‌് ഉന്നതവിദ്യാഭ്യാസത്തിന‌് അർഹത  നേടുന്നവരിൽ പത്തു ശതമാനം മാത്രമാണ‌് റഗുലർ കോഴ‌്സുകളിൽ പ്രവേശനം നേടുന്നത‌്. ബാക്കിയുള്ള ഭൂരിഭാഗവും കാലാകാലങ്ങളായി വിദൂരവിദ്യാഭ്യാസത്തെയാണ‌് ആശ്രയിക്കുന്നത‌്. കുടുംബിനികൾ, ഉദ്യോഗസ്ഥർ,  പ്രവാസികൾ, സൈനിക സേവനമനുഷ്ഠിക്കുന്നവർ എന്നിങ്ങനെ റഗുലർ പഠനത്തിന് അവസരമില്ലാത്തവർക്കും  വിദൂരവിദ്യാഭ്യാസ കോഴ‌്സുകൾക്കുള്ള യുജിസി അംഗീകാരം അനുഗ്രഹമാകും.

കോഴ‌്സുകളിലേക്ക‌് ഒക്ടോബർ ഒന്നിനുമുമ്പ‌്‌ പ്രവേശനം പൂർത്തിയാക്കണമെന്ന‌് യുജിസി ഉത്തരവിൽ പറയുന്നു. യുജിസിയുടെ അനുമതിക്കത്ത് ലഭിച്ചയുടൻ അടുത്ത ആഴ്ചതന്നെ അഡ്മിഷൻ ആരംഭിക്കുമെന്ന‌് സർവകലാശാല അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home