കിൻഫ്രയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 22, 2018, 06:22 AM | 0 min read

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷനിൽ (കിൻഫ്ര) പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്  (ഫിനാൻസ്), കൺസൽട്ടന്റ് എന്നിവരെ നിയമിക്കും. പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് യോഗ്യത ബിടെക്(സിവിൽ/ ഇലക്ട്രിക്കൽ), എംബിഎ. മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്  സിഎ/ സിഎംഎ ഇന്റർമീഡിയറ്റും രണ്ടുവർഷപ്രവൃത്തി പരിചയവും. കൺസൽട്ടന്റ് യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും ഡിപ്ലോമയും. എംഎസ് ഓഫീസ്, ഓട്ടോകാഡ് എന്നിവയിൽ പ്രാവീണ്യം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സീനിയർ കൺസൽട്ടന്റ് (വാട്ടർ റിസോഴ്‌സസ് പാർട്‌ടൈം) യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ബിരുദം, 30 വർഷത്തെ പ്രവൃത്തിപരിചയം,  സർക്കാർ സർവീസിൽനിന്ന് സിവിൽ എൻജിനിയർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ചിനുള്ളിൽ
Manager (Technical), Admin, KINFRA House, TC 31/2312, Sasthamangalam, Trivandrum 695010  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് www.kinfra.org  0471-2726585



deshabhimani section

Related News

View More
0 comments
Sort by

Home