നെസ്റ്റ് അപേക്ഷ ഇന്നുമുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2017, 05:40 PM | 0 min read

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ യുഎം-ഡിഎഇ സെന്റര്‍ ഫോര്‍ എക്സലന്‍സിലും പഞ്ചവല്‍സര എംഎസ്സി കോഴ്സിന്റെ പ്രവേശനപരീക്ഷക്ക് തിങ്കളാഴ്ചമുതല്‍അപേക്ഷിക്കാം.

പ്ളസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2017) മെയ് 17ന് നടത്തും. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്.

പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം)  പാസായവര്‍ക്ക് അപേക്ഷിക്കാം.  2015ലോ 2016ലോ പാസായവര്‍ക്കും 2017ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം. 1997 ആഗസ്ത് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവ് അനുവദിക്കും.  

http://nestexam.in/ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home