കേന്ദ്രസേനകളിൽ 3073 സബ് ഇൻസ്‌പെക്ടർ

Forces.jpg
വെബ് ഡെസ്ക്

Published on Sep 30, 2025, 03:10 PM | 1 min read

സെൻട്രൽ പൊലീസ് ഓർഗനൈസേഷനുകളായ ഡൽഹി പൊലീസ്, ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, സിആർപിഎഫ്‌,ഐടിബിപി, എസ്‌എസ്‌ബി എന്നിവയിൽ സബ്‌ ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള നിയമനത്തിന്‌ സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്‌എസ്‌സി) പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 3,073 ഒഴിവുണ്ട്‌. സിആർപിഎഫ്: 1029, ബിഎസ്എഫ്: 223, ഐടിബിപി: 233, സിഐഎസ്എഫ്‌ 1294, എസ്‌എസ്‌ബി 82 എന്നിങ്ങനെയാണ്‌ അവസരം. ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.ssc.gov.in,​ യോഗ്യത: യുജിസി അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. ​


പ്രായപരിധി: 20 – 25 വയസ്‌ (2025 ജൂലൈ 1 പ്രകാരം). നിയമാനുസൃത ഇളവ്‌. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (സിബിഇ), ​ഫിസിക്കൽ സ്‌റ്റാർഡ്‌ ടെസ്‌റ്റ്‌ & ഫിസിക്കൽ എൻഡ്യൂറൻസ്‌ ടെസ്റ്റ് (പിഎസ്ടി & പിഇടി), ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആൻഡ്‌ കോംപ്രിഹെൻഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി/വിമുക്തഭടൻ/വനിതകൾ എന്നിവർക്ക്‌ ഫീസില്ല.




deshabhimani section

Related News

View More
0 comments
Sort by

Home