വിഎസ്‌എസ്‌സി: 147 അവസരം

വിഎസ്‌എസ്‌സി: 147 അവസരം
വെബ് ഡെസ്ക്

Published on Jun 09, 2025, 06:55 PM | 1 min read

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്‌തികകളിലായി 147 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 83 ടെക്നിക്കൽ/സയന്റിഫിക്/ലൈബ്രറി അസിസ്റ്റന്റ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 18. തസ്‌തിക, ഒഴിവുള്ള വിഭാഗങ്ങൾ : ടെക്നിക്കൽ അസിസ്‌റ്റൻ്റ് (ഇലക്ട്രോണി ക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഓട്ടോമൊബൈൽ , സിവിൽ, റഫ്രിജറേഷൻ ആൻഡ് എസി): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/പ്രൊഡക്ഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കെമിക്കൽ എൻജിനിയറിങ്/ഓട്ടോമൊബൈൽ/സിവിൽ എൻജിനിയറിങ്/റഫ്രിജറേഷൻ ആൻഡ് എസി വിഭാഗത്തിൽ ഒന്നാംക്ലാസ് ഡിപ്ലോമ. സയന്റിഫിക് അസിസ്‌റ്റന്റ് (ഫിസിക്സ്, കെമിസ്ട്രി): ഫിസിക്സ്/കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദം. ലൈബ്രറി അസിസ്‌റ്റന്റ്‌ എ: ബിരുദം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പിജി 64 ടെക്നിഷ്യൻ/ഡ്രാഫ്റ്റ്സ്‌മാൻ/ഫാർമസിസ്റ്റ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16. തസ്‌തിക, ഒഴിവുള്ള, ട്രേഡുകൾ: ടെക്നിഷ്യൻ- ബി: (ഫിറ്റർ, ഇലക്ട്രോണി ക് മെക്കാനിക്, ടർണർ, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, വെൽഡർ, എംആർ ആൻഡ് എസി, മെക്കാനിക് മോട്ടർ വെഹി ക്കിൾ/ മെക്കാനിക് ഡീസൽ, ഫൊട്ടോഗ്രഫി, കാർപെന്റർ): പത്താം ക്ലാസ്സ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി, ഡ്രാഫ്റ്റ്സ്‌മാൻ-ബി (മെക്കാനിക്കൽ): പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി, ഫാർമസിസ്‌റ്റ് എ: പത്താം ക്ലാസ്‌ ജയം, ഫാർമസിയിൽ ഫസ്‌റ്റ് ക്ലാസ് ഡിപ്ലോമ. വെബ്‌സൈറ്റ്‌: www.vssc.gov.in



Tags
deshabhimani section

Related News

View More
0 comments
Sort by

Home