കോസ്‌റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക്

നാവിക്, യാന്ത്രിക് തസ്തികകളിലെ 630 തസ്തികകളിലേക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ്. രണ്ട് ബാച്ചുകളിലായാണ് നിയമനം. ഒന്നാം ബാച്ചിൽ നാവിക് (ജനറൽ ഡ്യൂട്ടി)260, യാന്ത്രിക് (മെക്കാനിക്കൽ 30, ഇലക്ട്രിക്കൽ 11, ഇലക്‌ട്രോണിക്‌സ് 19) എന്നിങ്ങനെയും രണ്ടാം ബാച്ചിൽ നാവിക് (ജനറൽ ഡ്യൂട്ടി 260, ഡൊമസ്‌റ്റിക് ബ്രാഞ്ച് 50) എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (COBSE) അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോർഡിൽനിന്ന് ഗണിതവും ഭൗതികശാസ്ത്രവും ഉൾപ്പെടുന്ന പന്ത്രണ്ടാം ക്ലാസ് ജയം. നാവിക് (ആഭ്യന്തര ബ്രാഞ്ച്): കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (COBSE) അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോർഡിൽനിന്ന് പത്താം ക്ലാസ് ജയം. യാന്ത്രിക് : കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (COBSE) അംഗീകരിച്ച വിദ്യാഭ്യാസ ബോർഡിൽ നിന്ന് പത്താം ക്ലാസ് ജയം, കൂടാതെ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അംഗീകരിച്ച ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനിയറിങങിൽ 03 അല്ലെങ്കിൽ 04 വർഷത്തെ ദൈർഘ്യമുള്ള ഡിപ്ലോമ. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (COBSE) അംഗീകരിച്ച ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് 10-ാം ക്ലാസും 12-ാം ക്ലാസും പാസായിരിക്കണം. ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അംഗീകരിച്ച 02 അല്ലെങ്കിൽ 03 വർഷത്തെ ദൈർഘ്യമുള്ള ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനിയറിങ്ങിൽ ഡിപ്ലോമ. പ്രായം: 18 വ–- 22 വയസ്. അപേക്ഷ ഫീസ്: 300/- രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന്: ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 25-. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiancoastguard.cdac.in കാണുക.









0 comments