പുസ്തക പ്രകാശനവും പി സായിനാഥിൻെറ പ്രഭാഷണവും

കൊച്ചി>കേരള മീഡിയ അക്കാദമി ഫെലോഷിപ്പിൻെറ ഭാഗമായി സാജൻ എവുജിൻ രചിച്ച 'മണ്ണിനു തീപിടിക്കുമ്പോൾ മാധ്യമങ്ങൾ എവിടെ?' എന്ന പുസ്തകം ഫെബ്രുവരി മൂന്നിനു രാവിലെ 11 നു പ്രമുഖ മാധ്യമ പ്രവർത്തകൻ പി സായിനാഥ് പ്രകാശനം ചെയ്യും. 'കാർഷിക പ്രതിസന്ധിയും മാധ്യമങ്ങളും ' എന്ന വിഷയത്തിൽ സായിനാഥ് പ്രഭാഷണവും നടത്തും.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ പുസ്തകം സ്വീകരിച്ച് സംസാരിക്കും. അഖിലേന്ത്യ കിസാൻ സഭ ജോയിൻ്റ് സെക്രട്ടറി വിജു കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനാകും.
FB Live Link: https:/listbbb.org/b/see-ttc-hee-ut6
Access Code:608729









0 comments